ചെമ്പ്: ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാ-കായിക മത്സരങ്ങള്‍ സംഘടിപ്പിച്ച് ചെമ്പ് പഞ്ചായത്ത്. ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കലോത്സവം സംഘടിപ്പിച്ചത്. കലോത്സവത്തിന്റെ ഭാഗമായി പഞ്ചായത്ത് പടിക്കല്‍നിന്നു ബ്രഹ്മമംഗലം സൂര്യ ഓഡിറ്റോറിയത്തിലേക്ക് ഘോഷയാത്ര നടന്നു. കലോത്സവം ചെമ്പ് പഞ്ചായത്ത് പ്രസിഡന്റ് സുകന്യാ സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.കെ. രമേശന് അധ്യക്ഷനായി.
ശലഭം 2022 എന്ന പേരില്‍ നടന്ന കലോത്സവത്തില്‍ ഭിന്നശേഷിക്കാരായ കുട്ടികളുടെ വിവിധ കലാമത്സരങ്ങള്‍ അരങ്ങേറി. മോണോ ആക്ട്, മിമിക്രി, നൃത്തം, പാട്ട്, മാജിക്ക് ഷോ, തുടങ്ങിയ വിവിധ കലാ മത്സരങ്ങളോടൊപ്പം ബാലവേദി കുട്ടികളുടെ നാടന്‍പാട്ടും ശ്രദ്ധേയമായി. മത്സരവിജയികളായ കുട്ടികളെ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സമ്മാനങ്ങള്‍ നല്കി ആദരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജസീല നവാസ്, എം.കെ ശീമോന്, പഞ്ചായത്തംഗങ്ങളായ ലത അനില്‍കുമാര്‍, ആശ ബാബു എന്നിവര്‍ പങ്കെടുത്തു.
ശലഭം 2022; ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു
11:39 PM Dec 06, 2022 | Deepika.com