തിരുവനന്തപുരം: ശ്രീകാര്യം ജംഗ്ഷനിലെ മേൽപ്പാലം നിർമാണം വേഗത്തിലാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ശ്രീകാര്യം യൂണിറ്റ് പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു. മേൽപ്പാലം നിർമിക്കുന്നതിന്റെ ഭാഗമായി കെട്ടിടങ്ങൾ ഒഴിപ്പിച്ചിരുന്നു. എന്നാൽ പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്ന പണി നടന്നുവരുന്നതേയുള്ളൂ. വ്യാപാരി, വ്യവസായികൾക്ക് ഇതുവരെ പുനരധിവാസ പാക്കേജ് ഒന്നും നടപ്പാക്കിയിട്ടില്ലെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ഭാരവാഹികൾ പറഞ്ഞു.
മാത്രമല്ല പാലം പണി പൂർത്തിയാക്കാത്തതിനാൽ വാഹന യാത്രക്കാർക്കും കാൽനട യാത്രക്കാർക്കും ഉൾപ്പെടെ ദുരിതത്തിലാണെന്നും യൂണിറ്റ് സമ്മേളനം ചൂണ്ടിക്കാട്ടി. യൂണിറ്റ് ഉദ്ഘാടനം വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രൻ നിർവഹിച്ചു. എം.എസ് സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ സ്റ്റാൻലി ഡിക്രൂസ്, എൽ.എസ്. സാജു, വൈ. വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു.
മേൽപ്പാലം നിർമാണം വേഗത്തിലാക്കണം: വ്യാപാരി വ്യവസായി ഏകോപന സമിതി
11:36 PM Dec 06, 2022 | Deepika.com