വിഴിഞ്ഞം: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചർച്ചകൾ വിജയിച്ചതോടെ സമരത്തിന്റെ ഒന്നാം ഘട്ടം അവസാനിച്ചതായി അതിജീവന സമരപന്തലിൽ ഉണ്ടായിരുന്ന കൺവീനർമാരിൽ ഒരാളായ കോവളം ഫൊറോന വികാരി ഫാ. ഫ്രെഡി സോളമൻ പ്രഖ്യാപിച്ചെങ്കിലും നിരാശയോടെയാണ് പലരം പിന്തിരിഞ്ഞുപോയത്. സർക്കാർ കാണിച്ച നല്ല മനസിന് നന്ദി ഉണ്ടെന്നും അതിനായി പ്രവർത്തിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒരു ചർച്ച ആകുമ്പോൾ സമവായങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഉണ്ടാകുമെന്നും അത് ജനങ്ങൾ പോസിറ്റീവ് ആയിട്ട് കാണണം എന്നും അദ്ദേഹം പറഞ്ഞു. ഓരോ തവണയും തങ്ങളുടെ ആവശ്യങ്ങളിൽ വ്യക്തത വരുത്താൻ ബന്ധപ്പെട്ടവർക്ക് കഴിഞ്ഞിരുന്നില്ല. അതിനാൽ തങ്ങളുടെ ആവശ്യങ്ങളിൽ മുഖ്യമന്ത്രിയിൽ നിന്ന് ഒരു ഉറപ്പ് വേണം എന്നത് ആവശ്യമായിരുന്നു. അത് നൽകാൻ അദ്ദേഹം കാണിച്ച സന്മനസിന് നന്ദി എന്നും അദ്ദേഹം പറഞ്ഞു. അധികാരികൾ പറയുന്ന മുറയ്ക്ക് സമര പന്തൽ പൊളിച്ചു മാറ്റുമെന്നും ഫാ. ഫ്രെഡി സോളമൻ പറഞ്ഞു.
സർക്കാർ കാണിച്ച നല്ല മനസിന് നന്ദി: ഫാ. ഫ്രെഡി സോളമൻ
11:31 PM Dec 06, 2022 | Deepika.com