കോട്ടയം: ഏറ്റുമാനൂരില്‍ മോഷണശ്രമത്തിനിടെ ഒരാള്‍ പോലീസിന്റെ പിടിയിലായി. മോനിപ്പള്ളി പുല്ലുവട്ടം ഭാഗത്ത് പുതുവീട്ടില്‍ അനില്‍കുമാറി(54)നെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഇന്നലെ പുലര്‍ച്ചെ നാലിനു മങ്കര കലുങ്ക് ഭാഗത്തുള്ള വീടിന്റെ മുന്‍വശത്തെ വാതില്‍ കുത്തിത്തുറന്നു കയറി പണം അടങ്ങിയ ബാഗ് മോഷ്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. വീട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചതോടെ ഇയാളെ പിടികൂടുകയുമായിരുന്നു.
ഇയാള്‍ക്കെതിരേ അയര്‍ക്കുന്നം സ്റ്റേഷനില്‍ മോഷണക്കേസുണ്ട്. എസ്എച്ച്ഒ രാജേഷ് കുമാര്‍, എസ്ഐമാരായ സ്റ്റാന്‍ലി, ഗോപകുമാര്‍, സിപിഒ സുഭാഷ് വാസു എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
മോഷണക്കേസില്‍ ഒരാള്‍ അറസ്റ്റില്‍
10:55 PM Dec 06, 2022 | Deepika.com