കോട്ടയം: ബസിനുള്ളില്‍ മോഷണശ്രമത്തിനിടയില്‍ ഇതര സംസ്ഥാനക്കാരിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് പിള്ളയാര്‍ കോവില്‍ സ്ട്രീറ്റില്‍ മല്ലിക (38)യെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ രാവിലെ ഇവര്‍ സംക്രാന്തിയില്നിന്നും കോട്ടയത്തേക്കു വന്ന ബസില്‍ യാത്ര ചെയ്ത യാത്രക്കാരിയുടെ മടിയില്‍ വച്ചിരുന്ന ബാഗ് കീറി അതില്‍നിന്നും പണം മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ യാത്രക്കാരി കണ്ടു ബഹളം വച്ചതിനെത്തുടർന്നു ജീവനക്കാര്‍ പോലീസില്‍ വിവരമറിയിച്ചു. ഇതേത്തുടർന്നു കോട്ടയം ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി യുവതിയെ പിടികൂടുകയായിരുന്നു. എസ്എച്ച്ഒ യു. ശ്രീജിത്ത്, എസ്ഐ ചന്ദ്രബാബു, സിപിഒമാരായ രമ്യാ കൃഷ്ണന്, സുബീഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ബസിനുള്ളില്‍ മോഷണശ്രമം: യുവതി അറസ്റ്റില്‍
10:55 PM Dec 06, 2022 | Deepika.com