പാമ്പാടി: കോട്ടയം ജില്ലയിലെ മികച്ച ഭിന്നശേഷി പ്രോത്സാഹന കലാലയത്തിനുള്ള കേരളാ സംസ്ഥാന സാമൂഹ്യ നീതി വകുപ്പിന്റെ സഹചാരി പുരസ്കാരം കെജി കോളജിന് ലഭിച്ചു. ഭിന്നശേഷി ദിനാചരണ ജില്ലാതല സമ്മേളനത്തിൽ സഹകരണ മന്ത്രി വി.എൻ. വാസവൻ അവാർഡ് സമ്മാനിച്ചു.
എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. വിപിൻ കെ. വർഗീസിന്റെ നേതൃത്വത്തിൽ കോളജിലെ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കു വേണ്ടി നടപ്പാക്കിയ വിവിധ പദ്ധതികളുടെ അടിസ്ഥാനത്തിലാണ് അവാർഡ് ലഭിച്ചത്. പരിസ്ഥിതി സംരക്ഷണം, തെരഞ്ഞെടുപ്പ് ബോധവത്കരണം, പെൺകുട്ടികൾക്കു സ്വയം പ്രതിരോധ പരിശീലനം തുടങ്ങിയ പരിപാടികളിൽ ഭിന്നശേഷിക്കാരായ വിദ്യാർഥികൾ നേതൃത്വം നൽകുകയും സിവിൽ സർവീസ് പരിശീലനം ഉൾപ്പെടെയുള്ള വ്യക്തിത്വ വികസന പരിപാടികൾ അവർക്കായി ക്രമീകരിക്കുകയും അവരുടെ കലാപരമായ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള വേദി ഒരുക്കുകയും ചെയ്തു.
പാന്പാടി കെജി കോളജിന് സഹചാരി പുരസ്കാരം
10:55 PM Dec 06, 2022 | Deepika.com