കാഞ്ഞിരപ്പള്ളി: കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴില്‍ കാഞ്ഞിരപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന പരിശീലന കേന്ദ്രത്തില്‍ 2023 ജനുവരി മൂന്നിന് തുടങ്ങുന്ന സൗജന്യ പിഎസ്സി കോച്ചിംഗ് ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.
പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. രണ്ടു റെഗുലര്‍ ബാച്ചുകളും ഹോളിഡേ ബാച്ചും ഉണ്ടാകും. കാലാവധി ആറുമാസം. അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബര്‍ 20. അപേക്ഷകർ ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട 18 വയസ് തികഞ്ഞവരും എസ്എസ്എല്‍സി യോ ഉയര്‍ന്ന യോഗ്യതയോ ഉള്ളവരായിരിക്കണം.
വ്യക്തിഗതവിവരങ്ങള്‍ , രണ്ടു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, എന്നിവ സഹിതം പ്രിന്‍സിപ്പൽ, സിസിഎംവൈ, നൈനാര്‍ പള്ളി ബില്‍ഡിംഗ്, കാഞ്ഞിരപ്പള്ളി പി ഒ -686507 എന്ന വിലാസത്തിലോ നേരിട്ടോ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷഫോം ഓഫീസില്‍ ലഭ്യമാണ്. വിശദവിവരങ്ങള്‍ക്ക് ഫോൺ: 6282156798, 9048345123, 9496223724, 04828-202069.
സൗജന്യ പിഎസ്സി കോച്ചിംഗ്: അപേക്ഷ ക്ഷണിച്ചു
10:48 PM Dec 06, 2022 | Deepika.com