കാഞ്ഞിരപ്പള്ളി: ഓട്ടന്തുള്ളല് മത്സരത്തില്‍ അച്ഛന്റെ ശിക്ഷണത്തില്‍ ഇറങ്ങിയ സഹോദരങ്ങള്‍ക്ക് ഒന്നാം സമ്മാനം. കുറിച്ചിത്താനം ശ്രീകൃഷ്ണ വിഎച്ച്എസ്എസിലെ ജെ. ശബരീനാഥ് ഹൈസ്കൂള്‍ വിഭാഗത്തിലും അനിയന് ജെ. സ്വാമിനാഥ് യുപി വിഭാഗത്തിലുമാണ് ഒന്നാം സമ്മാനം നേടിയത്.
ഇവരുടെ അച്ഛന് ജയകുമാറാണ് ഓട്ടന്തുള്ളലില് ഇവരുടെ ഗുരു. തുടര്‍ച്ചയായി 25 മണിക്കൂര്‍ ഓട്ടന്തുള്ളല് അവതരിപ്പിച്ച് റിക്കാര്‍ഡ് ജേതാവ് കൂടിയാണ് ജയകുമാര്‍. പത്താം ക്ലാസ് വിദ്യാര്‍ഥിയായ ശബരീനാഥ് മൂന്നര വയസ് മുതല്‍ ഓട്ടൻതുള്ളല് അഭ്യസിക്കുന്നു. അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ സ്വാമിനാഥ് ആദ്യമായിട്ടാണ് റവന്യു ജില്ലാ കലോത്സവത്തില്‍ പങ്കെടുത്ത് സമ്മാനം നേടുന്നത്.
അച്ഛന്റെ ശിക്ഷണത്തില്‍ ഇരട്ടിമധുരം
10:48 PM Dec 06, 2022 | Deepika.com