കാഞ്ഞിരപ്പള്ളി: കലോത്സവത്തിനു തുടക്കം കുറിച്ച് കാഞ്ഞിരപ്പള്ളിയെ പുളകമണിയിച്ച് ഘോഷയാത്ര. കാഞ്ഞിരപ്പള്ളിയിലെ സ്കൂളുകളിലെ കുട്ടികള്‍ അണിനിരന്ന ഘോഷയാത്ര സെന്റ് മേരീസ് സ്കൂളില്‍നിന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിച്ചു. തമ്പലക്കാട് റോഡ്, കുരിശിങ്കല്‍, ബസ്സ്റ്റാന്‍ഡ് വഴി നഗരം ചുറ്റി ഉദ്ഘാടന സമ്മേളനവേദിയില്‍ സമാപിച്ചു.
നാടന്‍ കലാരൂപങ്ങളും ഒപ്പനയും കോല്‍ക്കളിയും മാര്‍ഗംകളിയും ദഫ്മുട്ടും ഘോഷയാത്രയെ വര്‍ണാഭമാക്കി. ചെണ്ടമേളവും ബാൻഡുമേളവും ആവേശം പകര്‍ന്നപ്പോള്‍ ഭാരതാംബയും മാവേലി മന്നനും ക്രിസ്മസ് പപ്പയും കൗതുകമായി.
ലോകകപ്പിന് ആവേശം പകര്‍ന്ന് ലോകകപ്പിന്റെയും പന്തിന്റെയും മാതൃകയില്‍ ഫ്ളോട്ടുമുണ്ടായിരുന്നു. എന്‍സിസി, സ്റ്റുഡന്റ് പോലീസ്, സ്കൗട്ട് ആന്‍ഡ് ഗൈഡ് വിഭാഗങ്ങള്‍ പ്രത്യേകമായി റാലിയില്‍ അണിനിരന്നു.
കാഞ്ഞിരപ്പള്ളിയെ പുളകമണിയിച്ച് ഘോഷയാത്ര
10:48 PM Dec 06, 2022 | Deepika.com