കോട്ടയം: ബാൻഡുമേളത്തില് മൗണ്ട് കാര്‍മലിനെ വെല്ലാന്‍ ആളില്ല. പതിവുപോലെ ഇത്തവണയും ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ കോട്ടയം മൗണ്ട് കാര്‍മല്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കപ്പടിച്ചു. 2000 മുതല്‍ ഹൈസ്കൂള്‍ വിഭാഗത്തിലും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലും മൗണ്ട് കാര്‍മലാണ് ചാമ്പ്യന്മാര്.
വെള്ള-നേവി ബ്ലൂ കളറിലുള്ള യൂണിഫോമിലെത്തിയ ഹൈസ്കൂള്‍ വിഭാഗം സ്പെഷല്‍ മ്യൂസിക്കാണ് അവതരിപ്പിച്ചത്. ഫുട്ബോള്‍ ആവേശം പകര്‍ന്ന് സാമിനാമിന ഗാനവും അവതരിപ്പിച്ചു. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ മൗണ്ട് കാര്‍മല്‍ ടീം മാത്രമാണുണ്ടായിരുന്നത്. നാടന്‍പാട്ടുകളും വള്ളംകളി പാട്ടുകളും ചേര്‍ന്നു കേരളത്തനിമയുള്ള ഫ്യൂഷനായിരുന്നു എച്ച്എസ്എസ് വിഭാഗത്തിന്റെ ബാന്‍ഡ്.
ഹൈസ്കൂള്‍ വിഭാഗത്തില്‍ നെടുംകുന്നം സെന്റ് തെരേസാസിനാണ് രണ്ടാം സ്ഥാനം.
ഇത്തവണയും ബാൻഡുമേളം ഞങ്ങളിങ്ങെടുത്തു
10:48 PM Dec 06, 2022 | Deepika.com