കാഞ്ഞിരപ്പള്ളി: കലോത്സവ വേദികൾക്കു നദികളുടെയും ചെടികളുടെയും പുഷ്പങ്ങളുടെയും പേരുകൾ. പ്രധാന വേദിയായ സെന്റ് ഡൊമിനിക്സ് സ്കൂളിലെ ഓഡിറ്റോറിയങ്ങൾ നിള, പമ്പ എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്.എൽപി ഓഡിറ്റോറിയം കബനിയാർ.
സെന്റ് മേരീസ് സ്കൂളിലെ ഓഡിറ്റോറിയങ്ങൾ വനജ്യോത്സന, ഇന്ദ്രധനുസ് എന്നീ പേരുകളിലാണ്. മൈക്ക ഓഡിറ്റോറിയം സൗഗന്ധികമായും എന്‍എച്ച്എ യുപിഎസ് പാരിജാതം എന്ന പേരിലും അറിയപ്പെടും.
എകെജെഎം സ്കൂളിലെ ഓഡിറ്റോറിയത്തിന്റെ പേര് നീലത്താമര എന്നാണ്. ഗ്രൗണ്ട് മഴവില്ല് എന്നും അറിയപ്പെടും. പേട്ട ഗവണ്മെന്റ് സ്കൂളിലെ ഓഡിറ്റോറിയത്തിന്റെ പേരാണ് ചിത്തിരത്തോണി. പേരിനോടു ചേര്‍ന്നുള്ള പ്രതീകങ്ങള്‍ ഓരോ വേദിയിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
നദികളായും പൂക്കളായും വേദികൾ
10:48 PM Dec 06, 2022 | Deepika.com