ഹരിപ്പാട്: തനിച്ചു താമസിച്ചിരുന്ന വീട്ടമ്മയുടെ വീട്ടിൽനിന്നു ഒരു ലക്ഷം രൂപയും സ്വർണാഭരണവും മോഷ്ടിച്ച കേസിൽ 35 കാരി പിടിയിൽ. പള്ളിപ്പാട് നടുവട്ടം കൊരണ്ടിപ്പള്ളിൽ ലക്ഷ്മിക്കുട്ടിയുടെ വീട്ടിൽ മോഷണം നടത്തിയ വീയപുരം വെള്ളംകുളങ്ങര പുത്തൻപുരയിൽ മായകുമാരി (35) ആണ് പിടിയിലായത്.
വെള്ളിയാഴ്ച വൈകുന്നേരം 4. 30ന് ലക്ഷ്മിക്കുട്ടിയമ്മ സമീപമുള്ള ക്ഷേത്രത്തിൽ പോയ സമയം പ്രതിയായ മായ സമീപമുള്ള വീടിന്റെ ഗേറ്റിനു മുൻവശം പതുങ്ങിയിരിക്കുകയും തനിച്ച് താമസിക്കുന്ന ലക്ഷ്മികുട്ടിയമ്മ വീട് പൂട്ടി സമീപത്തെ ബന്ധുവീട്ടിൽ ഉറങ്ങാൻ പോവുകയും ചെയ്തു. പുലർച്ചെ എത്തി വീട് തുറന്ന് അകത്ത് കയറിയപ്പോഴാണ് അടുക്കള വാതിൽ തുറന്നു കിടക്കുന്നത് കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഒരു ലക്ഷം രൂപയും അരപ്പവൻ തൂക്കമുള്ള കമ്മലും നഷ്ടപ്പെട്ടതായി മനസിലാക്കി. ഹരിപ്പാട് പോലീസും വിരലടയാള വിദഗ്ധരും നടത്തിയ പരിശോധനയിൽ സിസിടിവിയിൽ പ്രതിയായ യുവതി പുലർച്ചെ 4.30ന് പ്ലാസ്റ്റിക് സഞ്ചിയുമായി വീട്ടിൽ നിന്നു ഇറങ്ങി പോകുന്നത് ശ്രദ്ധയിൽ പെടുകയും തുടർന്ന് പ്രതിയെ പിടികൂടുകയുമായിരുന്നു.
തനിച്ചുകഴിഞ്ഞ വീട്ടമ്മയുടെ വീട്ടിൽ മോഷണം: 35 കാരി പിടിയിൽ
10:40 PM Dec 06, 2022 | Deepika.com