അമ്പലപ്പുഴ: കാപ്പ നിയമപ്രകാരം നാടുകടത്തിയ പ്രതി വീണ്ടും ജില്ലയിൽ പിടികൂടി പോലീസ് . പുന്നപ്ര തെക്ക് പഞ്ചായത്ത് പൊള്ളയിൽ വീട്ടിൽ വരുൺ വേണു (30) വിനെയാണ് പുന്നപ്ര പോലീസ് അറസ്റ്റു ചെയ്തത്. 2022 ഫെബ്രുവരിയിൽ കാപ്പ നിയമപ്രകാരം എറണാകുളം റേഞ്ച് ഡിഐജി ആലപ്പുഴ ജില്ലയിൽ നിന്നു ഇയാളെ പുറത്താക്കി ഉത്തരവ് ഇറക്കിയിരുന്നു. മയക്കുമരുന്ന് കേസ് ഉൾപ്പടെ 6 ഓളം കേസിലെ പ്രതിയാണ് വരുൺ വേണു.
ആലപ്പുഴ സെക്ഷൻ കോടതിയിൽ നിന്നു ഒരു കേസിൽ ജാമ്യം എടുത്ത് വീണ്ടും അക്രമം നടത്തിയതിനാൽ ജാമ്യം കോടതി റദ്ദാക്കിയിരുന്നു. എസ്ഐമാരായ സെസിൽ ക്രിസ്റ്റ് രാജ്, ബോബൻ, സിപിഒ സുഭാഷ്, ജോസഫ് എന്നിവർ ചേർന്നാണ് വരുൺ വേണുവിനെ കപ്പക്കട ഭാഗത്തു നിന്നു കസ്റ്റഡിയിലെടുത്തത്.
വാഹനജാഥ
ചേര്‍ത്തല: വിലക്കയറ്റത്തിനും സംസ്ഥാന സര്‍ക്കാരിനുമെതിരേ അഴിമതി ആരോപിച്ചും വയലാര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി രാഷ്ട്രീയ പ്രചാരണവാഹനജാഥ 10നും 11നുമായി നടക്കും. ബ്ലോക്ക് പ്രസിഡന്റ് വി.എന്‍. അജയന് നയിക്കുന്ന ജാഥ 10ന് രാവിലെ 8.30ന് ആറാട്ടുവഴിയില്‍ ഡിസിസി പ്രസിഡന്റ് ബി.ബാബുപ്രസാദ് ഉദ്ഘാടനം ചെയ്യും. കെ.ബി. റഫീഖ് അധ്യക്ഷനാകും. എ.എ. ഷുക്കൂര്‍ മുഖ്യപ്രഭാഷണം നടത്തും. ആദ്യദിന സമാപന സമ്മേളനം കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന് ഷൗക്കത്ത് ഉദ്ഘാടനം ചെയ്യും.
നാടുകടത്തിയ പ്രതി വീണ്ടും പിടികൂടി
10:40 PM Dec 06, 2022 | Deepika.com