കായംകുളം: മുതുകുളം പഞ്ചായത്തംഗം ജി.എസ്. ബൈജു വധശ്രമക്കേസിലെ കൂട്ടുപ്രതികളെയും ഗൂഢാലോചനക്കാരെയും പിടികൂടാൻ വൈകുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മുതുകുളം സൗത്ത്, നോർത്ത് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ കനകക്കുന്ന് പോലീസ് സ്റ്റേഷൻ ധർണ നടത്തി. ഡിസിസി പ്രസിഡന്റ് ബി. ബാബുപ്രസാദ് ഉദ്ഘാടനം ചെയ്തു. രവീന്ദ്രൻ ചിറ്റക്കാട്ട് അധ്യക്ഷത വഹിച്ചു.
ലഹരിവിരുദ്ധ ക്യാമ്പ് സംഘടിപ്പിച്ചു
ആലപ്പുഴ: ശാന്തിനികേതൻ റസിഡന്റ്സ് അസോസിയേഷനും എക്സൈസ് സർക്കിൾ ഓഫീസും സംയുക്തമായി ലജ്നത്തുൽ മുഹമ്മദീയ എച്ച്എസ്എസിൽ വിദ്യാർഥികൾക്കായി നടത്തിയ ലഹരി വിരുദ്ധ ക്യാമ്പ് സ്കൂൾ മാനേജർ എ.എം. നസീർ ഉദ്ഘാടനം ചെയ്തു. വർഗീസ് കുരിശിങ്കൽ അധ്യക്ഷത വഹിച്ചു. അഷ്റഫ് ആശാൻ, ഡോ. മുഹമ്മദ് അസ്ലം, സുമം സ്കന്ദൻ, ഫൈസൽ ഷംസുദ്ദീൻ, പയസ് നെറ്റോ, എസ്.എം. സലാം എന്നിവർ പ്രസംഗിച്ചു.
ജിഎസ് ബൈജു വധശ്രമം: കോൺഗ്രസ് ധർണ നടത്തി
10:35 PM Dec 06, 2022 | Deepika.com