കട്ടപ്പന: ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പന്നിപ്പനി വ്യാപിക്കുന്നു. കട്ടപ്പന കൊച്ചുതോവാള നിരപ്പേൽകടയ്ക്കു സമീപമുള്ള ഫാമിൽ 12 ദിവസത്തിനുള്ളിൽ 123 പന്നി ചത്തു.
നിരപ്പേൽകട ഭാഗത്ത് ചേന്നാട്ട് ഷാജിയുടെ ഫാമിലെ പന്നികളാണ് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ചത്തത്. 15-30 കിലോ തൂക്കം വരുന്ന 43 ചെറിയ പന്നികളും 300-350 കിലോ വീതം വരുന്ന 80 വലിയ പന്നികളുമാണ് ചത്തത്.
ആദ്യ പന്നി ചത്തപ്പോൾതന്നെ മൃഗസംരക്ഷണ വകുപ്പിനെ അറിയിച്ചു. അധികൃതരെത്തി സാംപിൾ എടുത്ത് അയച്ചിരുന്നു.
ഇതിന്റെ ഫലം ഇന്നലെ വന്നതോടെയാണ് പന്നിപ്പനിയെന്ന് സ്ഥിരീകരിച്ചത്.
പന്നിപ്പനി സ്ഥിരീകരിച്ചാൽ ഒരു കിലോമീറ്റർ ചുറ്റളവിലെ പന്നികളെ കൊന്നൊടുക്കാൻ മൃഗസംരക്ഷണ വകുപ്പ് ഉടൻ തീരുമാനമെടുത്തേക്കും.
അതോടെ പ്രദേശത്തെ നിരവധി ഫാമുകളിലെ പന്നികളെ കൊന്നൊടുക്കേണ്ട സ്ഥിതിയുണ്ടാകും.
ജില്ലയിൽ പന്നിപ്പനി വ്യാപിക്കുന്നു
10:27 PM Dec 06, 2022 | Deepika.com