കലൂർ: കുളങ്ങാട്ടുപാറ കപ്പേളയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാൾ ഇന്നും നാളെയും നടക്കും. ഇന്ന് വൈകുന്നേരം 4.30ന് കൊടിയേറ്റ്, അഞ്ചിന് നൊവേന, 5.30ന് വിശുദ്ധ കുർബാന, സന്ദേശം-ഫാ. ആന്റണി ഞാലിപ്പറന്പിൽ, ഏഴിന് ജപമാല പ്രദക്ഷിണം.
നാളെ രാവിലെ പത്തിന് അന്പ്, മുടി എഴുന്നള്ളിക്കൽ, വൈകുന്നേരം 4.30ന് നൊവേന, അഞ്ചിന് തിരുനാൾ കുർബാന, സന്ദേശം-ഫാ. ഫ്രാൻസിസ് മഠത്തിപ്പറന്പിൽ. ഏഴിന് പ്രദക്ഷിണം.
ചക്കുപള്ളം ചാന്പ്യന്മാർ
കട്ടപ്പന: കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിൽ ചക്കുപള്ളം ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനവും അയ്യപ്പൻകോവിൽ പഞ്ചായത്ത് രണ്ടാം സ്ഥാനവും നേടി. സമാപനസമ്മേനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.
കട്ടപ്പന മുനിസിപ്പൽ സ്റ്റേഡിയം, മേരികുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ട്, കട്ടപ്പന ടൗണ്‍ഹാൾ, വെള്ളയാംകുടി യുവ ക്ലബ് ഗ്രൗണ്ട്, കട്ടപ്പന യൂത്ത് യുണൈറ്റഡ് ബാഡ്മിന്റണ്‍ ക്ലബ് എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടത്തിയത്.
സമാപന സമ്മേളത്തിൽ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ടി. മനോജ് അധ്യക്ഷതവഹിച്ചു.
ജില്ലാ പഞ്ചായത്തംഗം ആശ ആന്റണി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അന്നമ്മ ജോണ്സണ് തുടങ്ങിയവർ പ്രസംഗിച്ചു.
കുളങ്ങാട്ടുപാറ കപ്പേളയിൽ തിരുനാൾ
10:27 PM Dec 06, 2022 | Deepika.com