നെടുങ്കണ്ടം: ലഹരിവിരുദ്ധ, പ്ലാസ്റ്റിക് വിരുദ്ധ സന്ദേശങ്ങളുമായി നടന്ന ത്രിദിന സകൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് ക്യാമ്പ് ചെമ്മണ്ണാറില്‍ സമാപിച്ചു.
ക്യാമ്പിനോടനുബന്ധിച്ച് ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പോസ്റ്റര്‍ മേക്കിംഗ് മത്സരം, ക്യാപ്ഷന്‍ മേക്കിംഗ് മത്സരം എന്നിവ സംഘടിപ്പിച്ചിരുന്നു. കൂടാതെ പ്ലാസ്റ്റിക് ഫ്രീ ക്യാമ്പസ് എന്ന ലക്ഷ്യത്തിലേക്കായി 'ഇക്കോബ്രിക്സ്' എന്ന പേരില്‍ കുട്ടികള്‍ പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിച്ച് ഇരിപ്പിടങ്ങള്‍ നിര്‍മിച്ചു.
സ്കൂള്‍ ഹെഡ്മിസ്ട്രസ് കരോളിന് ജോസ് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് ലഹരിവിരുദ്ധ സന്ദേശം നല്കി. ഡിസ്ട്രിക്ട് ട്രെയിനിംഗ് കമ്മീഷണര്‍ പി.എൽ. ജോസ് പരിശീലന ക്ലാസ് നയിച്ചു. പ്രിന്‍സിപ്പൽ ഡോ. ലാലു തോമസ്, റോവര്‍ സ്കൗട്ട് ലീഡര്‍ ഷാബിന് മാത്യു, ഗൈഡ് ക്യാപ്റ്റന്‍ കെ.എസ്. സോഫി എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി.
ചെമ്മണ്ണാര്‍ സെന്റ് സേവ്യേഴ്സിൽ സകൗട്ട് ആൻഡ് ഗൈഡ് ക്യാമ്പ്
10:27 PM Dec 06, 2022 | Deepika.com