കണമല: കണമല ഇറക്കത്തിലെ അട്ടിവളവിൽ ഇന്നലെ ഉച്ചയ്ക്ക് ഡ്രൈവറുടെ മനോധൈര്യത്തിൽ ഒഴിവായത് വലിയ അപകടം. പമ്പയിലേക്ക് ലോഡുമായി കണമല ഇറക്കത്തിൽ വന്ന ലോറി ബ്രേക്ക് തകരാർ മൂലം നിയന്ത്രണവിട്ടു. ബ്രേക്ക് തകരാറിലാണെന്ന് മനസിലായ ഡ്രൈവർ ഉടനെ റിവേഴ്സ് ഗിയർ ഇട്ട് വാഹനം നിയന്ത്രിക്കാൻ ശ്രമിച്ചു. ഇതോടെ വാഹനം റോഡരികിലെ കല്ലിൽ തട്ടി വേഗത കുറഞ്ഞു നിന്നു. ക്രെയിൻ എത്തിച്ച് വാഹനം സുരക്ഷിതമാക്കി മാറ്റി അപകടം ഒഴിവാക്കി.
തലചായ്ക്കാനൊരിടം പദ്ധതി രണ്ടാംഘട്ടം
കോട്ടയം: പ്രകൃതിദുരന്തം വിതച്ച കൂട്ടിക്കല്‍ കൊക്കയാര്‍ മേഖലയിലെ 20 കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്കുന്ന സേവാഭാരതിയുടെ തലചായ്ക്കാനൊരിടം പദ്ധതിയുടെ രണ്ടാം ഘട്ടം നാളെ ആരംഭിക്കും.
കൊടുങ്ങയില്‍ 52 സെന്റ് സ്ഥലത്ത് നിര്‍മിക്കുന്ന എട്ടു വീടുകളുടെ ശിലാസ്ഥാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി, ജില്ലാ പഞ്ചായത്തംഗം ഷോണ്‍ ജോര്‍ജ്, കൂട്ടിക്കല്‍ പഞ്ചായത്തംഗം രജനി സുധീര്‍, ആത്മബോധിനി ആശ്രമം സെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദ സരസ്വതി, കുമ്മനം രാജശേഖരന്, രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്തകാര്യവാഹ് പി.എന്‍. ഈശ്വരന്, ദേശീയ സേവാഭാരതി സംസ്ഥാന സെക്രട്ടറി ഡി. വിജയന്, ദേശീയ സേവാഭാരതി കോട്ടയം രക്ഷാധികാരി എം.എസ്. പദ്മനാഭന് എന്നിവര്‍ നിര്‍വഹിക്കും.
കണമല ഇറക്കത്തിൽ ചരക്കുലോറി നിയന്ത്രണം തെറ്റി
10:19 PM Dec 06, 2022 | Deepika.com