പൊൻകുന്നം: വൈസ് മെൻസ് ക്ലബിന്റെയും ഓൾ മെഡ് ഫാർമസിയുടെയും പാലാ ഓവ് സൗണ്ട്സ് ഹിയറിംഗ് ക്ലിനിക്കിന്റെയും ആഭിമുഖ്യത്തിൽ സൗജന്യ രോഗ നിർണയ മെഡിക്കൽ ക്യാമ്പും രോഗപ്രതിരോധ ബോധവത്കരണവും ഇന്നു നടക്കും.
പ്രശാന്ത് നഗറിലുള്ള വൈസ് മെൻസ് ഓഡിറ്റോറിയത്തിൽ രാവിലെ ഒന്പതിന് പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ശ്രീകുമാർ ക്യാന്പ് ഉദ്ഘാടനം ചെയ്യും. വൈസ് മെൻസ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർ ഷെറി എം. ജോസഫ് അധ്യക്ഷത വഹിക്കും.
അഖണ്ഡ ജപമാലയും ഏകദിന ധ്യാനവും
മുണ്ടക്കയം: സെന്റ് മേരീസ് പള്ളിയിൽ ഇന്ന് അഖണ്ഡ ജപമാലയും ഏകദിന ധ്യാനവും നടക്കും. രാവിലെ 5.30നും 6.30 നും വിശുദ്ധ കുർബാന. തുടർന്ന് അഖണ്ഡ ജപമാല ആരംഭിക്കും. 10.30നു നടക്കുന്ന ഏകദിന ധ്യാനത്തിനും സൗഖ്യാരാധനയ്ക്കും ഫാ. റോബർട്ട് ചവരനാനിക്കൽ നേതൃത്വം നൽകും.
12ന് വിശുദ്ധ കുർബാന, കൈവയ്പ് ആശീർവാദം, വിശുദ്ധ ഔസേപ്പിതാവിനോടുള്ള നൊവേന. വൈകുന്നേരം 5.30ന്റെ വിശുദ്ധ കുർബാനയ്ക്കു ശേഷമുള്ള രാത്രി ആരാധനയ്ക്ക് കരിസ്മാറ്റിക് ശുശ്രൂഷ മുണ്ടക്കയം സബ് സോൺ നേതൃത്വം നൽകും.
സൗജന്യ രോഗനിർണയ മെഡിക്കൽ ക്യാമ്പ്
10:19 PM Dec 06, 2022 | Deepika.com