മു​ണ്ട​ക്ക​യ​ത്തി​നു കു​ടി​വെ​ള്ളം ജ​ലാ​മൃ​തം വ​ഴി

10:19 PM Dec 06, 2022 | Deepika.com
മു​ണ്ട​ക്ക​യം: മു​ണ്ട​ക്ക​യം നി​വാ​സി​ക​ളു​ടെ കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​നു പ​രി​ഹാ​ര​മാ​കാ​ന്‍ ജ​ലാ​മൃ​തം കു​ടി​വെ​ള്ള പ​ദ്ധ​തി​യു​മാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഫ​ണ്ടി​ല്‍​നി​ന്നു 21 ല​ക്ഷം രൂ​പ ചെ​ല​വി​ട്ടു കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കു​ഴ​ല്‍ കി​ണ​റു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​താ​ണ് പ​ദ്ധ​തി.
പാ​റ​ത്തോ​ട്, കൂ​ട്ടി​ക്ക​ല്‍, മു​ണ്ട​ക്ക​യം തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ മ​ല​യോ​ര മേ​ഖ​ല​ക​ളി​ലാ​ണ് പ്ര​ധാ​ന​മാ​യും പ​ദ്ധ​തി​യു​ടെ ഗു​ണം ല​ഭി​ക്കു​ക. മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്ത് 18-ാം വാ​ര്‍​ഡി​ലെ ഇ​ഞ്ചി​യാ​നി സ്രാ​മ്പി അ​ങ്ക​ണ​വാ​ടി, പാ​റ​ത്താ​നം പി​എ​ച്ച്‌​സി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഓ​രോ ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ കു​ഴ​ല്‍​കി​ണ​ര്‍ നി​ര്‍​മി​ക്കു​ക​യും ആ​വ​ശ്യ​മാ​യ പൈ​പ്പും ടാ​ങ്കും നി​ര്‍​മി​ച്ചു ശു​ദ്ധ​ജ​ല​ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.
കു​ഴ​ൽ കി​ണ​ർ
മു​ണ്ട​ക്ക​യം ഈ​സ്റ്റ് മു​പ്പ​ത്ത​ഞ്ചാം​മൈ​ല്‍ വ​ണ്ടം​പ​താ​ലി​ല്‍ ഏ​ഴു ല​ക്ഷം രൂ​പ ചെ​ല​വി​ട്ടാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​വി​ടെ 30 കു​ടും​ബ​ങ്ങ​ള്‍​ക്കാ​യി കു​ഴ​ല്‍ കി​ണ​ര്‍ സ്ഥാ​പി​ച്ചു പ്ര​ത്യേ​ക പൈ​പ്പ് ലൈ​ന്‍ വ​ഴി കു​ടി​വെ​ള്ളം വീ​ടു​ക​ളി​ല്‍ എ​ത്തി​ക്കു​ന്ന സം​വി​ധാ​ന​മാ​ണ് ഒ​രു​ക്കു​ന്ന​ത്. കു​ഴ​ല്‍ കി​ണ​ര്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യ ഇ​ട​ങ്ങ​ളി​ല്‍ ഹാ​ന്‍​ഡ് പൈ​പ്പു​ക​ള്‍ സ്ഥാ​പി​ക്കും.
പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​യാ​യ കൂ​ട്ടി​ക്ക​ല്‍ പ​ഞ്ചാ​യ​ത്തി​ലെ കൊ​ടു​ങ്ങ​യി​ലെ കു​ഴ​ല്‍​കി​ണ​റി​നു ഹാ​ന്‍​ഡ് പൈ​പ്പു​ക​ള്‍ സ്ഥാ​പി​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്. പ​ര​മാ​വ​ധി വേ​ഗ​ത്തി​ല്‍ പ​ദ്ധ​തി ന​ട​പ്പാ​ക്കി രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള​ക്ഷാ​മം ഒ​ഴി​വാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണെ​ന്നു ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം പി.​ആ​ര്‍. അ​നു​പ​മ പ​റ​ഞ്ഞു.