കാഞ്ഞിരപ്പള്ളി: ലഹരിവിരുദ്ധ സന്ദേശം നൽകി നടൻ ബാബു ആന്റണി. കലാമേളയുടെ ഉദ്ഘാടനച്ചടങ്ങിൽ വിശിഷ്ടാതിഥിയായാണ് മലയാളികളുടെ ഇഷ്ടതാരം എത്തിയത്.
ലഹരിവസ്തുക്കൾ സൗജന്യമായി തരാൻ പലരും കുട്ടികളെ സമീപിച്ചേക്കാം. അതിൽ വീണുപോകരുത്. ചതിയുടെ തുടക്കമാണത്. അത്തരക്കാരെ ഒഴിവാക്കാൻ കുട്ടികൾ ശീലിക്കണം. എല്ലാ ലഹരിയിൽനിന്നും പൂർണമായി വിട്ടുനിന്നതു വഴിയാണ് തനിക്ക് ആരോഗ്യം നിലനിർത്താൻ സാധിക്കുന്നതെന്നും ബാബു ആന്റണി പറഞ്ഞു.
ചെറുപ്പത്തിൽ സ്റ്റേജിൽ കയറാൻ പേടിയായിരുന്നതിനാൽ കലോത്സവത്തിന് പങ്കെടുക്കാൻ സാധിച്ചില്ലെന്നും ഇന്ന് അതൊരു നഷ്ടമായി കരുതുന്നുവെന്നും ബാബു ആന്റണി കൂട്ടിചേർത്തു.
ലഹരിവിരുദ്ധ സന്ദേശവുമായി ബാബു ആന്റണി
10:19 PM Dec 06, 2022 | Deepika.com