ഈരാറ്റുപേട്ട: സിഗരറ്റുകുറ്റി ഉപയോഗിച്ച് കുട്ടികളെ പരിക്കേല്‍പ്പിച്ച കേസില്‍ ബന്ധുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട മുതുകാട്ടില്‍ ലിജോ ജോസഫി (30)നെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കഴിഞ്ഞദിവസം വീട്ടിലുണ്ടായിരുന്ന ബന്ധുക്കളായ കുട്ടികളെ വലിച്ചു കൊണ്ടിരുന്ന സിഗരറ്റുകുറ്റി ഉപയോഗിച്ച് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.
വീട്ടുകാര്‍ ചൈല്‍ഡ് ലൈനില്‍ പരാതിപ്പെട്ടതോടെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാള്‍ക്ക് ഈരാറ്റുപേട്ട, ആലപ്പുഴ എന്നിവിടങ്ങളിലായി കൊലപാതകം, അടിപിടി, പോക്സോ, മുക്കുപണ്ടം പണയം വച്ച് പണം തട്ടിയെടുക്കല്‍ എന്നീ കേസുകളുണ്ട്.
കുട്ടികളെ ഉപദ്രവിച്ച കേസില്‍ ബന്ധു അറസ്റ്റില്‍
10:16 PM Dec 06, 2022 | Deepika.com