കോട്ടയം: സര്‍ക്കാര്‍ നടപ്പാക്കുന്ന ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ പദ്ധതി ജില്ലയില്‍ 65 ശതമാനം പൂര്‍ത്തീകരിച്ചു. പദ്ധതി പ്രകാരം ജില്ലയില്‍ 8834 സംരംഭങ്ങളാണ് ആരംഭിക്കേണ്ടത്. ഇതില്‍ 5705 സംരംഭങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഇതിലൂടെ ജില്ലയില്‍ 331.25 കോടി രൂപയുടെ നിക്ഷേപവും 11961 പേര്‍ക്ക് തൊഴിലും ലഭിച്ചു.
17.19 ശതമാനം സംരംഭങ്ങള്‍ ഉത്പാദന മേഖലയിലും 37.53 ശതമാനം സേവന മേഖലയിലും 45.41 ശതമാനം വ്യാപാര മേഖലയിലുമാണ് ആരംഭിച്ചിട്ടുള്ളത്.
ഏറ്റവും കൂടുതല്‍ സംരംഭങ്ങള്‍ ആരംഭിച്ച താലൂക്ക് മീനച്ചിലും ബ്ലോക്ക് ഈരാറ്റുപേട്ടയുമാണ്. വൈക്കം, പാലാ നഗരസഭകളും മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചു. വ്യവസായ-വാണിജ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പ്ലാനിംഗ്, സഹകരണം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, തൊഴില്‍, ധനകാര്യം, കൃഷി, ഫിഷറീസ്, ടൂറിസം വകുപ്പുകളുടെയും ലീഡ് ബാങ്ക്, കുടുംബശ്രീ തുടങ്ങിയവയുടെയും സഹകരണം പദ്ധതിക്കുണ്ട്.
ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം; ജില്ലയില്‍ 65% ലക്ഷ്യം കൈവരിച്ചു
10:16 PM Dec 06, 2022 | Deepika.com