പാലാ: ജൂബിലിത്തിരുനാളിനോടനുബന്ധിച്ച് പാലാ ടൗണില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്നു വൈകുന്നേരം ആറു മുതല്‍ രാത്രി ഒന്‍പതു വരെയും നാളെ രാവിലെ പത്തു മുതലുമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
കോട്ടയം ഭാഗത്തുനിന്നു പാലാ ഭാഗത്തേക്കു വരുന്ന എല്ലാ വാഹനങ്ങളും പുലിയന്നൂര്‍ ഭാഗത്തുനിന്നു ബൈപാസ് റോഡുവഴി പോകണം. ഈരാറ്റുപേട്ടയില്‍നിന്നു വരുന്ന വാഹനങ്ങള്‍ മഹാറാണി ജംഗ്ഷന്, കിഴതടിയൂര്‍ ജംഗ്ഷന് വഴി ബൈപാസിലൂടെയും പൊന്‍കുന്നം ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ പന്ത്രണ്ടാംമൈലില്നിന്നു കടപ്പാട്ടൂര്‍ ബൈപാസ് വഴിയും പോകണം. തൊടുപുഴ റോഡിൽനിന്നു കോട്ടയം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ബൈപാസിലൂടെ പുലിയന്നൂരെത്തി യാത്ര തുടരണം.
പാലായില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം
10:16 PM Dec 06, 2022 | Deepika.com