സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളില്‍ കുറ്റവാളികളെ ഇടതുസര്‍ക്കാര്‍ സംരക്ഷിക്കുന്നു: ഷമ മുഹമ്മദ്
01:03 AM Dec 06, 2022 | Deepika.com
കാഞ്ഞങ്ങാട്: ഇടതുഭരണത്തില്‍ കേരളത്തിലെ സ്ത്രീസുരക്ഷ ഉത്കണ്ഠയിലാണെന്നും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ ഉള്‍പ്പെടുന്ന പ്രതികള്‍ സംരക്ഷിക്കപ്പെടുന്ന സ്ഥിതിയാണ് ഇന്നുള്ളതെന്നും എഐസിസി ദേശീയ വക്താവ് ഷമ മുഹമ്മദ്. കെപിഎസ്ടിഎ ജില്ലാ വനിതാഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഹൊസ്ദുര്‍ഗ് സര്‍വീസ് കോപ്പറേറ്റീവ് ബാങ്ക് ഹാളില്‍ നടന്ന വനിതാസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവര്‍. ജില്ലാ വനിതാഫോറം ചെയര്‍പേഴ്സണ്‍ എം.കെ.പ്രിയ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജി.കെ.ഗിരിജ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സമിതിയംഗം ഷീല ചാക്കോ, നിര്‍വാഹക സമിതിയംഗങ്ങളായ പി.ശശിധരന്, കെ.അനില്‍കുമാര്‍, ജി.കെ.ഗിരീഷ്, ജില്ലാ പ്രസിഡന്റ് പ്രശാന്ത് കാനത്തൂര്‍, സെക്രട്ടറി കെ.ശ്രീനിവാസന്, പി.ചന്ദ്രമതി, പി.ശ്രീജ, കെ.സന്ധ്യ, ശോഭനകുമാരി, ഒ.രജിത എന്നിവര്‍ പ്രസംഗിച്ചു. കേന്ദ്രസര്‍വകലാശാല അസി.പ്രഫസര്‍ ഡോ.ബി.ഇഫ്തിഖാര്‍ അഹമ്മദ് ക്ലാസെടുത്തു. സി.കെ.അജിത മോഡറേറ്റേറായി.