കൊട്ടോടി: ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സോഷ്യല്‍ സയന്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ പ്രാദേശിക ചരിത്രരചനയുമായി ബന്ധപ്പെട്ട് കാരണവക്കൂട്ടം സംഘടിപ്പിച്ചു.
ചരിത്രവും പഴയകാല ജീവിതവുമായി ബന്ധപ്പെട്ട് കുട്ടികളുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും മുതിര്‍ന്ന പൗരന്മാരായ ചേവിരി നാരായണന് നായരും വേങ്ങയില്‍ കേളു നായരും മറുപടി നല്കി.
എസ്എംസി ചെയര്മാന് ബി.അബ്ദുള്ള ഇരുവരെയും ആദരിച്ചു. മുഖ്യാധ്യാപിക വി.കെ.കൊച്ചുറാണി, അധ്യാപകരായ ടി.സ്മിത, കെ.മധുസൂദനന്, കെ.അനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
കൊട്ടോടി ഗവ. സ്കൂളില്‍ കാരണവക്കൂട്ടം
01:03 AM Dec 06, 2022 | Deepika.com