ചിറ്റാരിക്കാല്‍ കിഴക്കന്കാവ് ധര്‍മശാസ്ത ക്ഷേത്രോത്സവം
01:02 AM Dec 06, 2022 | Deepika.com
ചിറ്റാരിക്കാല്‍: കിഴക്കന്കാവ് കിരാതേശ്വര ധര്‍മശാസ്ത ക്ഷേത്രോത്സവം 15 മുതല്‍ 17 വരെ നടക്കും. 15നു രാവിലെ 9.30ന് ചിറ്റാരിക്കാല്‍ കൂലോം പരിസരത്ത് നിന്ന് കലവറ നിറക്കല്‍ ഘോഷയാത്ര. ക്ഷേത്രചടങ്ങുകള്‍ക്ക് ശേഷം മാതൃസമിതിയുടെ തിരുവാതിരയും കുട്ടികളുടെ കലാപരിപാടികളും. 16 ന് തിരുവനന്തപുരം ശ്രീനന്ദനയുടെ നാടകം. 17നു വൈകുന്നേരം നഗര പ്രദക്ഷിണവും പാലക്കൊമ്പ് എഴുന്നള്ളത്തും. തുടര്‍ന്ന് തിടമ്പ് നൃത്തം. രാത്രി 10നു പയ്യന്നൂര്‍ ഹാര്‍ട്ട് ബീറ്റ്സ് ഓര്‍ക്കസ്ട്രയുടെ ഗാനമേള. ഉത്സവ ചടങ്ങുകള്‍ക്ക് എടമന ഇല്ലത്ത് ഈശ്വരന് തന്ത്രി കാര്‍മികത്വം വഹിക്കും. പത്രസമ്മേളനത്തില്‍ ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് എന്‍.കെ.സാലു, സെക്രട്ടറി എം.വത്സന് വൈദ്യര്, എന്‍.കെ.ബാബു, വി.ആര്.സനല്‍കുമാര്‍, ടി.കെ.തമ്പാന്, കെ.ആര്.സജി, ടി.കെ.രമേശന് എന്നിവര്‍ പങ്കെടുത്തു.