ബോവിക്കാനം: വൃക്കരോഗികള്‍ക്ക് പൂര്‍ണമായും സൗജന്യമായി ഡയാലിസിസ് സേവനം ലഭ്യമാക്കുന്ന കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെ കരുതലിന് ഒരു വയസ് പൂര്‍ത്തിയായി. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഏഴു പഞ്ചായത്തുകളിലെയും രോഗികള്‍ക്ക് സേവനം ലഭ്യമാക്കുന്നതിനായി മുളിയാര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് കരുതല്‍ ഡയാലിസിസ് യൂണിറ്റിന്റെ പ്രവര്‍ത്തനം. സാമ്പത്തികപ്രയാസം മൂലം കൊണ്ട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഒരാള്‍ക്ക് പോലും ഡയാലിസിസ് മുടങ്ങുന്നില്ലെന്ന് ഉറപ്പാക്കിയാണ് ഡയാലിസിസ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം. 2736 രോഗികള്‍ക്കാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കരുതലിന്റെ സേവനം ലഭ്യമാക്കിയത്. നിലവില്‍ 31 പേര് സേവനം ഉപയോഗപ്പെടുത്തുന്നു. 10 പേരുടെ അപേക്ഷകള്‍ പരിഗണനയിലാണ്.
സെക്കന്‍ഡറി പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തില്‍ ഡയാലിസിസ് കേന്ദ്രം ഒന്നാം വാര്‍ഷികാഘോഷവും കുടുംബ സംഗമവും നടത്തി. മുളിയര്‍ സിഎച്ച്സി കോണ്‍ഫറന്‍സ് ഹാളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.രമണി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഷമീമ തന്‍വീര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.വി.മിനി, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.സവിത, ബി.കെ.നാരായണന്, സാവിത്രി ബാലന്, ഡയാലിസിസ് ടെക്നീഷ്യന് എം.എം.ഖൈറുന്നിസ എന്നിവര്‍ പ്രസംഗിച്ചു. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.കുഞ്ഞികൃഷ്ണന് നായര്‍ സ്വാഗതവും സെക്രട്ടറി എല്‍.രഞ്ജുഷ നായര്‍ നന്ദി അറിയിച്ചു.
‘കരുതലിന്’ഒരു വയസ്: 2736 വൃക്കരോഗികള്‍ക്ക് സേവനം ലഭിച്ചു
01:02 AM Dec 06, 2022 | Deepika.com