കണ്ണൂർ: ചെറുകഥയുടെ കുലപതി ടി. പദ്മനാഭൻ തൊണ്ണൂറ്റിനാലിന്റെ നിറവിൽ. ജന്മദിനത്തോടനുബന്ധിച്ച് മേയർ ടി.ഒ. മോഹനൻ, ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, ടി. ജയകൃഷ്ണൻ, കെ. പ്രമോദ് എന്നിവർ പദ്മനാഭന്റെ വീട്ടിലെത്തി ആശംസകൾ നേർന്ന് കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ചു.
സാഹിത്യ രംഗത്ത് മാത്രമല്ല, രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിലും ടി. പദ്മനാഭന്റെ വാക്കുകൾ ഏറെ പ്രാധാന്യത്തോടെയാണ് ഓരോരുത്തരും കേൾക്കുന്നതെന്ന് മേയർ ടി.ഒ. മോഹനൻ പറഞ്ഞു.
പൊതുപ്രവർത്തകൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ ഉപദേശ നിർദേശങ്ങൾ പൊതുജീവിതത്തിൽ ഏറെ സഹായകരമായിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ ജീവിതം കൂടുതൽ പ്രകാശം പരത്തി മുന്നോട്ടു പോകട്ടെ എന്ന് ആശംസിക്കുക്കുന്നുവെന്നും ടി.ഒ. മോഹനൻ പറഞ്ഞു.
ടി. പദ്മനാഭന് പിറന്നാൾ മധുരം
12:59 AM Dec 06, 2022 | Deepika.com