ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്കും അധ്യാപകർക്കുമായി കാന്റീൻ പ്രവർത്തനം തുടങ്ങി. നഗരസഭാ ചെയർപേഴ്സൺ ഡോ. കെ.വി. ഫിലോമിന ഉദ്ഘാടനം ചെയ്തു.
വൈസ് ചെയർമാൻ കെ. ശിവദാസൻ, സ്ഥിരം സമിതി ചെയർപേഴ്സൺ വി.പി. നസീമ, നഗരസഭാ സെക്രട്ടറി അഭിലാഷ്, കൗൺസിലർമാരായ കെ.വി. ഗീത, കെ.ടി. ലീല, വി.സി. രവീന്ദ്രൻ, കെ.ഒ. പ്രദീപൻ, വി.വി. ജമുന, റവന്യൂ ഇൻസ്പെക്ടർ ലക്ഷ്മണൻ,
സിഡിഎസ് ചെയർപേഴ്സൺ ഓമന, മുഖ്യാധ്യാപിക ഓമന, പ്രിയ, കുടുംബശ്രീ അംഗങ്ങൾ, സ്കൂൾ പിടിഎ അംഗങ്ങൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.
ശ്രീകണ്ഠപുരം സ്കൂളിൽ കാന്റീൻ പ്രവർത്തനം തുടങ്ങി
12:59 AM Dec 06, 2022 | Deepika.com