കണ്ണൂർ: പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താൽ ദിനത്തിൽ കണ്ണൂരിൽ ആക്രമണം നടത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. താണയിൽ വച്ച് ലോറി ആക്രമിച്ച കസാനക്കോട്ട സ്വദേശി മുഹമ്മദ് റാഫിയാണ് പിടിയിലായത്. സെപ്റ്റംബർ 23 നായിരുന്നു കേസിനാസ്പദമായ സംഭവം. രാജ്യ വ്യാപകമായി എൻഐഎ പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ നടത്തിയ റെയ്ഡിൽ പ്രതിഷേധിച്ച് നടത്തിയ ഹർത്താലിൽ കണ്ണൂരിൽ വ്യാപക ആക്രമണമാണ് അഴിച്ചുവിട്ടത്.
താണയിൽ അന്തർ സംസ്ഥാന ലോറി ആക്രമിച്ചതിനാണ് മുഹമ്മദ് റാഫി ടൗൺ പോലീസിന്റെ പിടിയിലായത്. പ്രസ്തുത കേസിൽ നേരത്തെ മൂന്ന് പേർ അറസ്റ്റിലായിരുന്നു.
പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ ലോറി തകർത്ത കേസിൽ ഒരാൾകൂടി അറസ്റ്റിൽ
12:56 AM Dec 06, 2022 | Deepika.com