ചെറുപുഴ: കസ്തൂരിമാനിൽ നിന്നും ശേഖരിച്ച കസ്തൂരിയുമായി പാടിയോട്ടുചാലിൽ മൂന്ന് പേർ പിടിയിൽ. പാടിയോട്ടുചാൽ സ്വദേശികളായ എം. റിയാസ്, ടി.പി. സാജിദ്, കെ. ആസിഫ് എന്നിവരാണ് കണ്ണൂർ ഫ്ലയിംഗ് സ്ക്വാഡ് റെയ്ഞ്ച് ഫോറസ്റ്റ് സംഘത്തിന്റെ പിടിയിലായത്.
തിരുവനന്തപുരം ഫോറസ്റ്റ് ഇന്റലിജൻസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ഫ്ലയിംഗ് സ്ക്വാഡ് ഡിഎഫ്ഒ അജിത്ത് കെ. രാമന്റെ നിർദേശാനുസരണമാണ് നടപടി. പയ്യന്നൂരിൽ കാത്തിരിക്കുന്ന പത്തനംതിട്ട സ്വദേശികൾക്ക് അഞ്ച് കോടി രൂപയ്ക്ക് കസ്തൂരി വിൽക്കാനായി കൊണ്ടുപോകുന്നതിനിടയിലാണ് സംഘം പിടിയിലായത്.
തുടർ നടപടികൾക്കായി പ്രതികളെ തളിപ്പറമ്പ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറെ ഏൽപ്പിച്ചു. കണ്ണൂർ ഫ്ലയിംഗ് സ്ക്വാഡ് റെയ്ഞ്ച് ഫോറസ്റ്റർ കെ.വി. ജയപ്രകാശൻ, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ (ഗ്രേഡ്) കെ. ചന്ദ്രൻ, പി. ഷൈജു, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ഡി. ഹരിദാസ്, ലിയാണ്ടർ എഡ്വേർഡ്, കെ.വി. ശിവശങ്കർ, പി.പി. സുബിൻ, സീനിയർ ഫോറസ്റ്റ് ഡ്രൈവർ ടി. പ്രജീഷ് എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.
കസ്തൂരിയുമായി മൂന്ന് പേർ പിടിയിൽ
12:56 AM Dec 06, 2022 | Deepika.com