ത​ച്ച​ന്പാ​റ ദേ​ശ​ബ​ന്ധു സ്കൂ​ളി​ൽ അ​റ​ബി​ക് എ​ക്സ്പോ

12:30 AM Dec 06, 2022 | Deepika.com
മ​ണ്ണാ​ർ​ക്കാ​ട് : അ​ന്താ​രാ​ഷ്ട്ര അ​റ​ബി ഭാ​ഷ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ദേ​ശ​ബ​ന്ധു ഹ​യ​ർ​സെ​ക്ക​ന്‍റ​റി സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ അ​ലി​ഫ് അ​റ​ബി ക്ല​ബ് അ​റ​ബി​ക് എ​ക്സ്പോ​ ന​ട​ത്തി. അ​റ​ബി ഭാ​ഷ ച​രി​ത്രം, എ​ഴു​ത്തു​കാ​ർ, ക​വി​ക​ൾ, പ്ര​തി​ഭ​ക​ൾ, അ​റ​ബി സാ​ഹി​ത്യം, സ്വ​ദേ​ശ​ത്തും വി​ദേ​ശ​ത്തു​മു​ള്ള തൊ​ഴി​ൽ സാ​ധ്യ​ത​ക​ൾ, കാ​ലി​ഗ്രാ​ഫി​ക​ൾ, അ​മൂ​ല്യ ഗ്ര​ന്ഥ​ങ്ങ​ൾ, ക​റ​ൻ​സി​ക​ൾ, തു​ട​ങ്ങി​യ​വ ഉ​ൾ​പ്പെ​ടു​ത്തി അ​റ​ബി ഭാ​ഷ​യെ കു​റി​ച്ച് അ​റി​വും അ​വ​ബോ​ധ​വും ന​ൽ​കു​ന്ന എ​ക്സി​ബി​ഷ​നാ​ണ് ന​ട​ത്തി​യ​ത്.
ദേ​ശ​ബ​ന്ധു​വി​ലെ പ്ര​തി​ഭ​ക​ളു​ടെ ശേ​ഖ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ സ്റ്റാ​ൾ ഈ ​എ​ക്സ്പോ​യു​ടെ മ​റ്റൊ​രു ആ​ക​ർ​ഷ​ണ​മാ​ണ്. പ്ര​ധാ​ന​ധ്യാ​പ​ക​ൻ ബെ​ന്നി എം. ​ജോ​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് പി. ​പ്ര​വീ​ണ്‍ കു​മാ​ർ, ഭാ​ര​വാ​ഹി​ക​ളാ​യ അ​ബ്ബാ​സ് മേ​ലേ​തി​ൽ, സ​ക്കീ​ർ ഹു​സൈ​ൻ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എം. ​വി​നോ​ദ്, പി. ​ജ​യ​രാ​ജ്, കെ. ​സു​ധി, വി. ​സു​നി​ൽ കൃ​ഷ്ണ​ൻ, സി. ​ഹ​നീ​ഫ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. അ​റ​ബി അ​ധ്യാ​പ​ക​രാ​യ എ​ൻ. എ. ​ന​സീ​റ , ഉ​മ്മ​ർ ഫാ​റൂ​ഖ് , റോ​ഷ്ന അ​ഷ​റ​ഫ്, അ​ബ്ദു​ൾ മ​ജീ​ദ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ല്കി.