മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ ഐസിയു, ഡയാലിസിസ് യൂണിറ്റ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം
12:28 AM Dec 06, 2022 | Deepika.com
മണ്ണാർക്കാട് : ഏറെ പരിമിതികൾക്കുള്ളിൽ നടത്തിവന്നിരുന്ന മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെ മെഡിക്കൽ ഐസിയു ആൻഡ് ഡയാലിസിസ് യൂണിറ്റിന് കൂടുതൽ സൗകര്യങ്ങളോടെ പുതിയ കെട്ടിടം ഒരുങ്ങുന്നു. കെട്ടിടത്തിന്റെ ശിലാസ്ഥാപനം വി.കെ. ശ്രീകണ്ഠൻ എംപി നിർവഹിച്ചു. എംപിയുടെ ലാസ്ഡ് ഫണ്ടിൽ നിന്നും ഒരുകോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. മണ്ണാർക്കാട് നഗരസഭ ചെയർമാൻ സി. മുഹമ്മദ് ബഷീർ അധ്യക്ഷനായി. വൈസ് ചെയർപേഴ്സണ് കെ. പ്രസീത, കെ. ബാലകൃഷ്ണൻ, സി. ഷഫീഖ് റഹ്മാൻ, വി. അമുദ, എം. മു ഹമ്മദ് ഇബ്രാഹിം, ഡോ.കെ.പി. റീത്ത, ഡോ.എൻ.എൻ. പമീലി, എക്സിക്യൂട്ടീവ് എൻജിനീയർ കെ.സി. സുബ്രഹ്മണ്യൻ തുടങ്ങിയവർ സംസാരിച്ചു.