പാലക്കാട്: ജില്ലാ വനിതാശിശു വികസന ഓഫീസ് ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ നടപ്പാക്കുന്ന സൈക്കോസോഷ്യൽ സർവീസ് പദ്ധതിയിലേക്ക് കരാർ അടിസ്ഥാനത്തിൽ വനിത കൗണ്‍സിലർ നിയമനം നടത്തുന്നു. മെഡിക്കൽ ആൻഡ് സൈക്യാട്രിക് സോഷ്യൽ വർക്കിൽ എംഎസ്ഡബ്ല്യൂ, എംഎ/എംഎസ്സി സൈക്കോളജി, അപ്ലൈഡ് സൈക്കോളജിയിൽ എംഎ/എംഎസ്സി ബിരുദം എന്നിവയാണ് യോഗ്യത. കൗണ്‍സിലിംഗ് രംഗത്ത് ആറു മാസത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
അപേക്ഷയോടൊപ്പം ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, ജനനതീയതി, പ്രവൃത്തിപരിചയം, നേറ്റിവിറ്റി/സ്ഥിരതാമസം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകൾ സഹിതം 17 ന് മുന്‍പ് പാലക്കാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ വനിതാ ശിശുവികസന ഓഫീസിൽ നൽകണമെന്ന് ജില്ലാ വനിതാ ശിശുവികസന ഓഫീസർ അറിയിച്ചു. ഫോണ്‍: 0491 2911098.
വനിത കൗണ്‍സിലർ നിയമനം
12:28 AM Dec 06, 2022 | Deepika.com