വൈക്കം : വൈക്കം നഗരസഭയേയും ആശുപത്രി വികസന സമിതിയേയും നോക്കുകുത്തിയാക്കി ആശാവർക്കർമാരെ താലൂക്കാശുപത്രി ഒപി കൗണ്ടർ ഡ്യൂട്ടിയിൽ നിന്നു പുറത്താക്കിയ ആശുപത്രി സൂപ്രണ്ടിന്റെ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ടു സംയുക്ത ട്രേഡ് യൂണിയൻ സമര സമതിയുടെ ആഭിമുഖ്യത്തിൽ ധർണ നടത്തി.
വൈക്കം താലൂക്കാശുപത്രിക്കു മുമ്പിൽ നടന്ന പ്രതിഷേധ ധർണ ഐഎൻടിയുസി സംസ്ഥാന നിർവാഹക സമിതി അംഗം പി.വി. പ്രസാദ് ഉദ്ഘാടനം ചെയ്തു. സിഐടിയു ഏരിയാ സെക്രട്ടറി ടി.ജി. ബാബു അധ്യക്ഷത വഹിച്ചു. സി.എൻ. പ്രദീപ്കുമാർ, അബ്ദുൾ സലാം റാവുത്തർ, ഡി. രഞ്ജിത് കുമാർ, ഇടവട്ടം ജയകുമാർ,സോണി സണ്ണി, ഷാനിമ എന്നിവർ പ്രസംഗിച്ചു.
ധർണ നടത്തി
12:23 AM Dec 06, 2022 | Deepika.com