വാഴക്കുളം: വിശ്വജ്യോതി എൻജിനീയറിംഗ് കോളജിൽ മെക്കാനിക്കൽ എൻജിനീയറിംഗ് അസോസിയേഷൻ ‘മാഗ്ന 2കെ22’ കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് ചീഫ് ജനറൽ മാനേജർ എൻ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു.
കോളജ് പ്രിൻസിപ്പൽ കെ.കെ. രാജൻ, വൈസ് പ്രിൻസിപ്പൽ സോമി പി. മാത്യു, മെക്കാനിക്കൽ വിഭാഗം മേധാവി കെ. ഷണ്മുകേഷ്, അസോസിയേഷൻ ഇൻ ചാർജ് അസിസ്റ്റന്റ് പ്രഫ. ഏബ്രഹാം ആന്റണി, അസോസിയേഷൻ സെക്രട്ടറി ബിനൽ സി. അനിൽ, ജോയിന്റ് സെക്രട്ടറി ജിയോ ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു. സാങ്കേതിക സംവാദം, ടെക്നിക്കൽ ക്വിസ്, വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ എന്നിവയും ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്നു.
വിശ്വജ്യോതിയിൽ മെക്കാനിക്കൽ എൻജിനീയറിംഗ് അസോ. ഉദ്ഘാടനം
12:21 AM Dec 06, 2022 | Deepika.com