ല​ഹ​രി വി​രു​ദ്ധജ്വാ​ല തെ​ളി​​ച്ച് കു​റ്റി​പ്പു​ഴ ക്രിസ്തുരാജ ഹൈ​സ്കൂ​ൾ

12:16 AM Dec 06, 2022 | Deepika.com
നെ​ടു​മ്പാ​ശേ​രി: കു​റ്റി​പ്പു​ഴ ക്രിസ്തു രാ​ജ ഹൈ​സ്കൂ​ളി​ന്‍റെ 74ാം അ​ധ്യാ​പ​ക ര​ക്ഷാ​ക​ർ​ത്തൃ വാ​ർ​ഷി​ക​വും വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​രു​ടെ യാ​ത്ര​യ​യ്പ്പും ല​ഹ​രി​വി​രു​ദ്ധ ജ്വാ​ല തെ​ളി​യി​ക്ക​ലും പ്ര​തി​ജ്ഞ ചൊ​ല്ല​ലും ന​ട​ത്തി.​ റി​ട്ട. സ​യന്‍റിഫി​ക്ക് ഓ​ഫീ​സ​റും സ്കൂ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​യു​മാ​യ ഉ​ഷാ എ​സ്. ക​ർ​ത്ത മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.
ജ്വാ​ല എ​ന്ന പേ​രി​ൽ സ്കൂ​ളി​ൽ ന​ട​ത്തി​വ​രു​ന്ന ല​ഹ​രിവി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ സ​മ​ന്വ​യ​മാ​യി വാ​ർ​ഷി​ക​ത്തി​ന് എ​ത്തി​ച്ചേ​ർ​ന്ന മു​ഴു​വ​ൻ ആ​ളു​ക​ളും സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ പ്ര​തി​ജ്ഞ​യെ​ടു​ത്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൈ​ന ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​ധ്യ​ക്ഷ​ത വ​ഹി​ച്ച മാ​നേ​ജ​ർ ഫാ​. ജോ​ഷി​ വേ​ഴ​പ​റ​മ്പി​ൽ ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലിക്കൊ​ടു​ത്തു. സ്കൂ​ളി​ൽനി​ന്ന് ദീ​ർ​ഘ​കാ​ല സേ​വ​ന​ത്തി​ന് ശേ​ഷം വി​ര​മി​ക്കു​ന്ന അ​ധ്യാ​പി​ക​മാ​രാ​യ മോ​ളി വ​ർ​ക്കി, പി.​പി. ഓ​മ​ന എ​ന്നി​വ​ർ​ക്ക് യാ​ത്ര​യ​യ്പ്പ് ന​ൽ​കി. ഷി​ബി പു​തു​ശേ​രി, പി.ഡി. ഗ്രേ​സി , വി​നീ​ത ഹ​രി, പ്രധാനാധ്യാപിക പി.പി. ലീ​ന , മു​ഹ​മ്മ​ദ് ആ​സി​ഫ്, പി. ​രാ​ജീ​വ് , കെ.ജെ. നി​ർ​മ്മല, മി​നി ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.