അങ്കമാലി: മോണിംഗ് സ്റ്റാർ ഹോംസയൻസ് കോളജിൽ ശശിതരൂർ എംപി നയിച്ച പ്രഭാഷണവും ചർച്ചയും നടന്നു. തുടർന്ന് വിദ്യാർഥികളുടെ ചോദ്യങ്ങൾക്കെല്ലാം അദ്ദേഹം മറുപടിയും നൽകി.
കോളജിന്റെ സ്ത്രീശാക്തീകരണ ഡ്രൈവിനോയോടനുബന്ധിച്ച് "ഉന്നത വിദ്യാഭ്യാസം : സാധ്യതകളും അവസരങ്ങളും' എന്ന വിഷയത്തിൽ പ്രഭാഷണവും ലെറ്റ്സ് ഫ്ലൈ -എ ഡ്രൈവ് റ്റു എക്സൽ- എന്ന പദ്ധതിയുടെ ഡിജിറ്റൽ ഉദ്ഘാടനവും ശശിതരൂർ നിർവഹിച്ചു.
ഉന്നത വിദ്യാഭ്യാസം നൽകുന്ന പാഠം എന്തു ചിന്തിക്കണം എന്നതിനെക്കാൾ എങ്ങിനെ ചിന്തിക്കണം എന്നാവണമെന്ന് തരൂർ നിരീക്ഷിച്ചു.
മോർണിംഗ് സ്റ്റാർ ഹോംസയൻസ് കോളജിനെ കുറിച്ചുളള അഭിപ്രായം ആരാഞ്ഞ യൂണിയൻ ചെയർ പേഴ്സൻ ലിയോണ റോസ് ജോസഫിനു മറുപടിയായി, 55 വർഷം ഈ കലാലയം വനിതകളുടെ ഉന്നമനത്തിനായി അക്ഷീണം യത്നിച്ചു എന്നുളളതു തന്നെയാണ് ഈ കലാലയത്തിന്റെ കാലിക പ്രസക്തി എന്ന് ഡോ. തരൂർ ഓർമിപ്പിച്ചു.
പ്രിൻസിപ്പൽ സിസ്റ്റർ ഡോ. എ.വി. റോസിലി , ഐക്യൂഎസി ജോയിന്റ് കോ ഓർഡിനേറ്റർ സോഫിയാ ജയിംസ്, ഡോ. ജിൻസി പി. കുര്യാക്കോസ് എന്നിവർ സംസാരിച്ചു. വിദ്യാർഥിനികളുടെ ചോദ്യങ്ങൾക്ക് ഡോ. ശശി തരൂർ മറുപടി നൽകി.
മോർണിംഗ് സ്റ്റാർ കോളജിൽ വിദ്യാർഥികളുമായി സംവദിച്ച് തരൂർ
12:13 AM Dec 06, 2022 | Deepika.com