തൃപ്പൂണിത്തുറ: പൂത്തോട്ട എസ്എൻ ലോ കോളജിൽ യൂണിയൻ തെരഞ്ഞെടുപ്പിന് മുൻപായി ക്ലാസ് പ്രതിനിധിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ കോളജ് വിദ്യാർഥികളായ അതുൽ ദേവ്, സിദ്ധാർഥ് ഷാജി, ഭരത് രാജീവൻ എന്നിവരെ രണ്ടു മാസത്തേക്ക് സസ്പെൻഡ് ചെയ്തു.
കഴിഞ്ഞ അഞ്ചു ദിവസങ്ങളായി ഈ ആവശ്യം ഉന്നയിച്ച് കെഎസ്യു നേതാക്കളായ ബേസിൽ വർഗീസ് പാറേക്കുടിയിലും ജിം ജെ. ജെയിംസും അനിശ്ചിതകാല നിരാഹാര സമരത്തിലായിരുന്നു. സസ്പെൻഷൻ വിവരമറിഞ്ഞതോടെ ജില്ലാ പഞ്ചായത്തംഗം എൽദോ ടോം പോൾ നാരങ്ങാ നീര് നൽകി സമരം അവസാനിപ്പിച്ചു.
സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പോലീസ് സന്നാഹം കോളജിനു മുൻപിൽ ക്യാമ്പ് ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് റദ്ദാക്കുന്നതിനായുള്ള നിയമനടപടികൾ ആരംഭിച്ചതായി കെഎസ്യു നേതാക്കൾ അറിയിച്ചു.
ക്ലാസ് പ്രതിനിധിയെ തട്ടിക്കൊണ്ടു പോകൽ: എസ്എഫ്ഐ പ്രവർത്തകർക്ക് സസ്പെൻഷൻ
12:13 AM Dec 06, 2022 | Deepika.com