കോട്ടയം: തൊഴിലില്ലായ്മ, മയക്കുമരുന്നിന്റെ വ്യാപനം, മലയോര തീരദേശ പ്രശ്നങ്ങള്‍, ദളിത് ക്രൈസ്തവ സംവരണ പ്രശ്നങ്ങള്‍ എന്നിവ ഉയര്‍ത്തിപ്പിടിച്ചു യുണൈറ്റഡ് ക്രിസ്ത്യന്‍ ഫെഡറേഷന് ഇന്ത്യ പ്രസിഡന്റ് അഡ്വ. ജസ്റ്റിന് പള്ളിവാതുക്കലിന്റെ നേതൃത്വത്തില്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നടത്തുന്ന ലോംഗ് മാര്‍ച്ചിന്റെ കോട്ടയത്തെ പര്യടനം സമാപിച്ചു. ബേക്കര്‍ ജംഗ്ഷനില്‍നിന്നും ആരംഭിച്ച റാലി ഗാന്ധി സ്ക്വയറില്‍ സമാപിച്ചു. തുടര്‍ന്നു നടന്ന സമ്മേളനം കുര്യാക്കോസ് മാര്‍ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ഡൊമിനിക് സാവിയോ അധ്യക്ഷത വഹിച്ചു.
അനില്‍ കൊടിത്തോട്ടം, ഡോ. ജോജി ഏബ്രഹാം, സിബിച്ചന് സൈജു, ജസ്റ്റിന് പള്ളിവാതുക്കല്‍, ജോസ് മാത്യു ഓലിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
ഇന്നു രാവിലെ കുമരകത്തുനിന്ന് ആരംഭിക്കുന്ന ലോംഗ് മാര്‍ച്ച് ആലപ്പുഴ ജില്ലയിലെ പ്രധാന സ്ഥലങ്ങളിലുടെ സഞ്ചരിച്ചു വൈകുന്നേരം അഞ്ചിനു ചങ്ങനാശേരിയില്‍ സമാപിക്കും.
ലോംഗ് മാർച്ച്: കോട്ടയത്തെ പര്യടനം പൂർത്തിയാക്കി
11:59 PM Dec 05, 2022 | Deepika.com