കോട്ടയം: ബസിനുള്ളില്‍ വിദ്യാര്‍ഥിനിയോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കല്ലറ തേവലക്കാട് ചാഴിയില്‍ സി.കെ. അനില്‍കുമാര്‍ (48) നെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ ഇന്നലെ കോട്ടയം-ഏറ്റുമാനൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന സ്വകാര്യബസില്‍ വച്ചു വിദ്യാര്‍ഥിനിയോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പരാതിയെത്തുടര്‍ന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. എസ്എച്ച്ഒ കെ.ആര്. പ്രശാന്ത് കുമാര്‍, എസ്ഐ കെ.എസ്. അനില്‍കുമാര്‍, സിപിഒമാരായ വിജേഷ്കുമാര്, ഷെജിമോന്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
തുണി അലക്കാൻ പോയ വൃദ്ധൻ
തോട്ടിൽ മുങ്ങിമരിച്ചു
തിരുവാർപ്പ്: ചെങ്ങളം കടത്തുകടവിൽ തുണി അലക്കാൻ പോയ വൃദ്ധൻ വെള്ളത്തിൽ വീണ് മുങ്ങിമരിച്ചു. ചെങ്ങളം കുന്നുംപുറത്ത് പമ്പു ഹൗസിനു സമീപം കീറ്റുപറമ്പിൽ കെ.കെ. തങ്കപ്പൻ (84 ) ആണ് മുങ്ങിമരിച്ചത്. ഇന്നലെ പുലർച്ചെ അഞ്ചോടെയാണ് ഇയാൾ വീട്ടിൽനിന്നും സമീപത്തെ തോട്ടിലേക്ക് അലക്കാൻ പോയത്. ഏറെ നേരം കഴിഞ്ഞിട്ടും തിരികെ എത്തിയില്ല. വസ്ത്രങ്ങളും ചെരുപ്പും തോട്ടുകടവിൽ കണ്ടതോടെ നാട്ടുകാർ കുമരകം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
കോട്ടയത്തുനിന്നും എത്തിയ ഫയർ ഫോഴ്സും കുമരകം പോലീസും നടത്തിയ തെരച്ചിലിൽ രാവിലെ 8.30 ഓടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു . സംസ്കാരം നടത്തി. ഭാര്യ സാവിത്രി ചെങ്ങളം ഇടക്കരിച്ചിറ കുടുംബാഗമാണ്. മക്കൾ : രാധാകൃഷ്ണൻ, രാധ, ഉഷ. മരുമക്കൾ: രജനി (മുട്ടാർ ), തങ്കച്ചൻ ( കല്ലിശേരി), രാജു (ചെങ്ങളം).
ബസിനുള്ളില്‍ വിദ്യാർഥിനിയോട് ലൈംഗികാതിക്രമം: ഒരാള്‍ അറസ്റ്റില്‍
11:59 PM Dec 05, 2022 | Deepika.com