കുറവിലങ്ങാട്: കടപ്ലാമറ്റം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് എൽഡി എ ഫിലെ സിപിഎം പ്രതിനിധി ത്രേസ്യാമ്മ സെബാസ്റ്റ്യന്‍ തെരഞ്ഞെടുക്കപ്പെട്ടു. പഞ്ചായത്ത് 13-ാം വാര്‍ഡായ നെല്ലിക്കുന്ന് വാര്‍ഡംഗമാണ്. പഞ്ചായത്ത് മുന്‍ അംഗവും മഹിളാ അസോസിയേഷന് പാലാ ഏരിയാ കമ്മിറ്റിയംഗവുമാണ്.
പഞ്ചായത്ത് പ്രസിഡന്റായിരുന്ന ജോയി കല്ലുപുരയുടെ നിര്യാണത്തത്തുടര്ന്നാണ് തെരഞ്ഞെടുപ്പിന് വേദിയൊരുങ്ങിയത്. എല്‍ഡിഎഫ് പ്രതിനിധിയായ ത്രേസ്യാമ്മയ്ക്ക് ആറും എതിര്‍സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ കെ.ആര്. ശശിധരന്‍നായര്‍ക്ക് നാല് വോട്ടുകളും ലഭിച്ചു. സിപിഐ പ്രതിനിധി സച്ചിന് സദാശിവന് വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. സ്വതന്ത്ര അംഗം മത്തായി മാത്യു വോട്ട് രേഖപ്പെടുത്താതെ ബാലറ്റ് സമര്‍പ്പിക്കുകയായിരുന്നു.
കടപ്ലാമറ്റത്ത് ത്രേസ്യാമ്മ സെബാസ്റ്റ്യന്‍ പ്രസിഡന്റ് =മത്സരത്തില്‍ സിപിഐ പ്രതിനിധി വിട്ടുനിന്നു
11:47 PM Dec 05, 2022 | Deepika.com