തിരുവനന്തപുരം: ലുലു ബ്യൂട്ടി ഫെസ്റ്റ് 2022ൽ ലുലുഹീൽ ബ്യൂട്ടി ക്വീൻ കിരീടം റിതു സാരംഗിയും ലുലു ഉസ്ത്രാ മാൻ ഓഫ് ദ ഇയർ പുരസ്കാരം ദേവ് പിള്ളയും സ്വന്തമാക്കി. എറണാകുളം സ്വദേശിയാണ് റിതു. ദേവ് തിരുവനന്തപുരം സ്വദേശിയുമാണ്.
എറണാകുളം സ്വദേശി വൈഷ്ണവി, കോഴിക്കോട് സ്വദേശി രോഹിത് വിജയൻ എന്നിവർ ഫസ്റ്റ് റണ്ണറപ്പും എറണാകുളം സ്വദേശികളായ രവീണ നാഥ്, മിർഷൽ അസീസ് എന്നിവർ സെക്കൻഡ് റണ്ണറപ്പുമായി. പ്രമുഖ ബ്രാൻഡുകളായ യാർഡ്ലിയും എൻചാന്ററും ചേർന്ന് അവതരിപ്പിച്ച ഫെസ്റ്റ് നടി അഹാന കൃഷ്ണ ഉദ്ഘാടനം ചെയ്തു.
ലുലു ഗ്രൂപ്പ് റീജണൽ ഡയറക്ടർ ജോയ് ഷഡാനന്ദൻ, റീജണൽ മാനേജർ അബ്ദുൾ സലീം ഹസൻ, ഹൈപ്പർ മാർക്കറ്റ് ജനറൽ മാനേജർ ഇ.വി. രാജേഷ്, ബയിംഗ് മാനേജർ സി.എ. റഫീഖ്, മാൾ ജനറൽ മാനേജർ കെ.കെ. ഷെറീഫ്, ഹീൽ മോഡോണ്‍ ട്രേഡ് കേരള ഹെഡ് സിനോജ് വിൻസെന്റ്, ബിനു ജോസഫ് എന്നിവർ ചേർന്നാണ് സമ്മാനങ്ങൾ കൈമാറിയത്.
റിതു സാരംഗി ബ്യൂട്ടി ക്വീൻ, ദേവ് പിള്ള മാൻ ഓഫ് ദി ഇയർ
11:43 PM Dec 05, 2022 | Deepika.com