തൃപ്പൂണിത്തുറ: സ്വാതന്ത്ര്യസമര സേനാനിയും പാലിയം സമര സേനാനിയുമായിരുന്ന കോട്ടയ്ക്കകം ഈഡൂപ്പ് പാലസ് സി.ആർ. വർമ (കെ.ടി. രാമവർമ-95) അന്തരിച്ചു. മൃതദേഹം ഇന്ന് എട്ടിന് ലായം കൂത്തന്പലത്തിൽ പൊതുദർശനത്തിന് വയ്ക്കും. 9.30ന് കളമശേരി മെഡിക്കൽ കോളജിനു കൈമാറും. ആദ്യകാല ക്രിക്കറ്റ് കളിക്കാരനും സംഘാടകനുമായിരുന്ന സി.ആർ. വർമ തൃപ്പൂണിത്തുറ കഥകളി കേന്ദ്രം തുടങ്ങാൻ മുൻകൈയെടുത്തു. ഭാര്യ: പരേതയായ ഭാരതി തന്പുരാട്ടി.
മക്കൾ: രാധിക വർമ (റിട്ട. സൗത്ത് ഇന്ത്യൻ ബാങ്ക്), പരേതനായ രാജീവ് വർമ, രമേശ് വർമ (റിട്ട. അധ്യാപകൻ കാലടി യൂണിവേഴ്സിറ്റി). മരുമക്കൾ: നന്ദകുമാർ വർമ, ശാന്തി വർമ, ഗീത വർമ.
സി.ആർ. വർമ (കെ.ടി. രാമവർമ-95) അന്തരിച്ചു
10:46 PM Dec 05, 2022 | Deepika.com