പുൽപ്പള്ളി: പട്രോളിംഗിനിടെ പോലീസ് വഴിയോരത്ത് അവശനിലയിൽ കണ്ടെത്തിയ മധ്യവയസ്കൻ മരിച്ചു. പെരിക്കല്ലൂർ കോക്കാപ്പള്ളിൽ സജിയാണ്(56)സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ മരിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് സജിയെ പെരിക്കല്ലൂർ കടവിനു സമീപം വഴിയോരത്ത് വീണുകിടക്കുന്ന നിലയിൽ പോലീസ് കണ്ടെത്തിയത്.
നാട്ടുകാരുടെ സഹായത്തോടെയാണ് ആശുപത്രിയിൽ എത്തിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനു കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. ഭാര്യ: ശ്രീലത. മക്കൾ: അനീഷ്, പരേതരായ സനീഷ്, ബിനീഷ്. മരുമകൾ: ആർച്ച. സംസ്കാരം ഇന്ന് 10 ന് പട്ടാണികൂപ്പ് സെന്റ് മേരീസ് സുനോറോ പള്ളിയിൽ.
വഴിയോരത്ത് അവശനിലയിൽ കണ്ടെത്തിയ മധ്യവയസ്കൻ മരിച്ചു
10:39 PM Dec 05, 2022 | Deepika.com