വാഗമൺ: വനിതാ സിവിൽ പോലീസ് ഓഫിസർ വിഷം കഴിച്ചു ജീവനൊടുക്കി. കുമളി പോലീസ് സ്റ്റേഷനിലെ സിപിഒ നല്ലതണ്ണി പുതുവലിൽ പ്രഭു സിംഗിന്റെ ഭാര്യ മെർലിൻ ഗീത (33) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം വീട്ടിൽനിന്നു ജോലിക്കായി ബസിൽ വരുന്നതിനിടെ താൻ വിഷം കഴിച്ചതായി സുഹൃത്തായ സിവിൽ പോലീസ് ഓഫിസറെ ഫോണിൽ അറിയിച്ചു. ഉടൻതന്നെ പോലീസ് എത്തി ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെയാണ് മരണം സംഭവിച്ചത്.
കുടുംബപ്രശ്നങ്ങളാണ് ജീവനൊടുക്കാനിടയാക്കിയതെന്നാണ് പ്രാഥമിക സൂചന. കഴിഞ്ഞയിടെയാണ് മെർലിനെ പീരുമേട്ടിൽനിന്നു കുമളി സ്റ്റേഷനിലേക്കു മാറ്റിയത്. സംസ്കാരം നടത്തി. മക്കൾ: അലൻ, ഗാർഡൻ.
വനിതാ സിവിൽ പോലീസ് ഓഫീസർ ജീവനൊടുക്കി
10:33 PM Dec 05, 2022 | Deepika.com