ഓട്ടോഡ്രൈവര്‍ കിണറ്റില്‍ വീണ് മരിച്ചു
10:31 PM Dec 05, 2022 | Deepika.com
കാഞ്ഞങ്ങാട്: ഓട്ടോഡ്രൈവറെ കിണറ്റില്‍ വീണു മരിച്ചനിലയില്‍ കണ്ടെത്തി. വെള്ളിക്കോത്ത് പള്ളത്തുങ്കാലിലെ അശോകന് (52) ആണ് മരിച്ചത്. പരേതനായ കോരന്-പാറ്റ ദമ്പതികളുടെ മകനാണ്. ഭാര്യ: ബിന്ദു. സഹോദരങ്ങള്‍: രാഘവന്, കൊട്ടന്, കുഞ്ഞിക്കൃഷ്ണന് (കുവൈറ്റ്), ബാബു, നാരായണി, പ്രമീള.