സെൻട്രൽ ജയിലിലെ തടവുകാരൻ മരിച്ചു
10:30 PM Dec 05, 2022 | Deepika.com
കണ്ണൂർ: ശ്വാസതടസത്തെ തുടർന്ന് ചികിത്സയിലായിരുന്ന സെൻട്രൽ ജയിലിലെ പോക്സോ തടവുകാരൻ മരിച്ചു. നടക്കാവ് സ്വദേശി ഖാലിദ് (74) ആണ് ഞായറാഴ്ച രാത്രി കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ മരിച്ചത്. രണ്ടു ദിവസം മുന്പാണ് ഖാലിദിനെ ശ്വാസതടസത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അസുഖം കൂടിയതിനെ തുടർന്ന് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരന്നു. ജൂലൈ 18 നാണ് ഇയാളെ പോക്സോ കേസിൽ കോടതി ശിക്ഷിച്ചത്.