കാഞ്ഞിരപ്പള്ളി: പഞ്ചായത്ത് പരിധിയിലെ എല്ലാ ഗാർഹിക വീടുകളിലും 2024ൽ ശുദ്ധജലം എത്തിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ജൽ ജീവൻ മിഷന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂൾ തലത്തിൽ ജലശ്രീ ക്ലബുകൾ ആരംഭിച്ചു. പഞ്ചായത്തുതല ഉദ്ഘാടനം പേട്ട ഗവൺമെന്റ് ഹൈസ്കൂളിൽ വൈസ് പ്രസിഡന്റ് റോസമ്മ തോമസ് നിർവഹിച്ചു. വാർഡ് മെംബർ പി.എ. ഷെമീർ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ശ്യാമള ഗംഗാധരൻ മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് എൽ. ലത, ജയ്സൺ തോമസ്, ജൽ ജീവൻ മിഷൻ ടീം ലീഡർ ശ്യാം ശശി, അനൂപ് കുര്യൻ എന്നിവർ പ്രസംഗിച്ചു.
ഷൂട്ടൗട്ട് മത്സരം നടത്തി
ചെറുവള്ളി: ലോകകപ്പ് ഫുട്ബോളിന്റെ ആവേശമുയർത്തി ചെറുവള്ളിയിൽ റെഡ് ചാരിറ്റബിൾ സൊസൈറ്റി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. 34 ടീമുകളായി 170 കളിക്കാരാണ് മത്സരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പൊൻകുന്നം ജർമൻ ലെജൻഡ്സ് എഫ്സി, താവൂർ പാന്തേഴ്സ്, ചിറക്കടവ് സെന്റ് ഇഫ്രേംസ് എന്നീ ടീമുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. താവൂർ ടീമിലെ കൃഷ്ണദേവ് മികച്ച ഗോളിയായി തെരഞ്ഞെടുക്കപ്പെട്ടു. 15 വയസിൽ താഴെയുള്ളവരുടെ മത്സരത്തിൽ പടനിലം ചാംപ്സ്, ചെറുവള്ളി ഡ്രാഗൺ എന്നീ ടീമുകൾ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.
ജലശ്രീ ക്ലബുകൾ ആരംഭിച്ചു
10:26 PM Dec 05, 2022 | Deepika.com